10 മന്ത്രിമാര്‍ കൂടി പുത്തന്‍ ഇന്നോവ ക്രിസ്റ്റ കാറില്‍ കുതിക്കും; മൂന്നു കോടി 22 ലക്ഷം രൂപ അനുവദിച്ചു

കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനായി ആഡംബര വാഹനമായ കിയ കാർണിവൽ വാങ്ങിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ 10 മന്ത്രിമാര്‍ക്കു കൂടി ആഡംബര ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങുന്നു. ഇതിനായി മൂന്നു കോടി 22 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ടൂറിസം വകുപ്പ് ഉത്തരവിറക്കി. മന്ത്രിമാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പഴയതായതിനാലാണ് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

ഒരു ക്രിസ്റ്റയുടെ വില 32.22 ലക്ഷം രൂപയാണ്. വാഹനങ്ങൾ വാങ്ങുന്നതിനായി 3,22,20,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. പുതിയ വാഹനം ലഭിക്കുമ്പോൾ മന്ത്രിമാർ ഉപയോഗിച്ചിരുന്ന പഴയ കാറുകൾ ടൂറിസം വകുപ്പിന് തിരികെ നൽകണം. സാമ്പത്തിക പ്രതിസന്ധി മൂലം ധനകാര്യ വകുപ്പ് വാഹനങ്ങൾ വാങ്ങുന്നതിനെ എതിർത്തിരുന്നു.

നിലവിലുള്ള വാഹനങ്ങളുടെ ഉപയോഗം രേഖപ്പെടുത്തി ഫയൽ സമർപ്പിക്കാൻ ധനവകുപ്പ് ടൂറിസം വകുപ്പിനോടാവശ്യപ്പെട്ടിരുന്നു. തുടർന്ന് മന്ത്രിമാർ സമർപ്പിച്ച ആവശ്യം കൂടി പരിഗണിച്ച് 5 വാഹനങ്ങൾ വാങ്ങാനേ ധനവകുപ്പ് അനുമതി നൽകിയുള്ളൂ. എന്നാൽ മന്ത്രി മുഹമ്മദ് റിയാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെ 10 വാഹനങ്ങൾ വാങ്ങുന്നതിനുള്ള ഫയൽ മന്ത്രിസഭാ യോഗത്തിൽ വച്ച് തീരുമാനം എടുപ്പിക്കുകയായിരുന്നു.

 മുഖ്യമന്ത്രിയുടെ പുതിയ കാർ
 മുഖ്യമന്ത്രിയുടെ പുതിയ കാർ

കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനായി ആഡംബര വാഹനമായ കിയ കാർണിവൽ വാങ്ങിയത്.  മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉപയോഗിക്കാനായി പുതിയ രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകളും വാങ്ങിയിരുന്നു. ഡൽഹിയിലേക്കാണ് ഈ കാറുകൾ വാങ്ങിയത്. ഇതിനായി 72 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com