റാന്നി: പാൽ വാങ്ങാൻ പോയ പന്ത്രണ്ടുകാരിയെ തെരുവുനായ ആക്രമിച്ചു. റാന്നി പെരുന്നാടുകാരിയായ അഭിരാമിയ്ക്കാണ് ശനിയാഴ്ച രാവിലെ തെരുവ് നായയുടെ ആക്രമണത്തിൽ ഗുരതരമായി പരുക്കേറ്റത്.
ദേഹത്ത് ഏഴിടത്തായി തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. കണ്ണിലേയും തോളിലേയും മുറിവ് ആഴത്തിലുള്ളതാണ്. ഇന്നലെ രാവിലെ കാർമൽ എഞ്ചിനീയറിംഗ് കോളജ് റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു സംഭവം. ആദ്യം കുട്ടിയുടെ കാലിലാണ് തെരുവ് നായ കടിച്ചത്. ഇതോടെ കുട്ടി നിലത്ത് വീഴുകയായിരുന്നു.
നാട്ടുകാർ വിവരം അറിയിച്ചതോടെ കുട്ടിയുടെ വീട്ടുകാർ എത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. നിലവിൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് കണ്ണാശുപത്രിയിലേക്ക് മാറ്റും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ