സ്ലാബില്ലാത്ത ഓടയിലേക്ക് വീണു; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2022 03:04 PM  |  

Last Updated: 14th August 2022 03:04 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം


പത്തനംതിട്ട: ബൈക്ക് അപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്. റോഡരികില്‍ സ്ലാബില്ലാത്ത ഓടയിലേക്ക് വീണാണ് ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ടത്. വള്ളിക്കോട് സ്വദേശി യദുകൃഷ്ണനാണ് പരിക്കേറ്റത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യദുകൃഷ്ണന്‍. 

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ഓട നിര്‍മ്മാണത്തിന് പിന്നാലെ ഇവിടെ സ്ലാബ് ഇട്ടിരുന്നില്ല. നിയന്ത്രണം തെറ്റി ബൈക്ക് ഓടയിലേക്ക് മറിയുകയായിരുന്നു. യുവാവിന്റെ  തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാര്‍ ഉടന്‍ തന്നെ യദുകൃഷ്ണനെ പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  മകന്റെ കുത്തേറ്റ അമ്മ മരിച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ