ജലീല്‍ പാകിസ്ഥാന്‍ ചാരന്‍; അങ്ങോട്ടുപോകട്ടെ; കെ സുരേന്ദ്രന്‍

ഇന്ത്യയുടെ അതിര്‍ത്തി അംഗീകരിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് രാജ്യത്ത് ജീവിക്കാന്‍ കഴിയുക.
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

കല്‍പ്പറ്റ: കെടി ജലീല്‍ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതുകൊണ്ടു പ്രശ്‌നത്തിന്റെ ഗൗരവം അവസാനിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജ്യദ്രോഹക്കുറ്റമാണ് ജലീല്‍ ചെയ്തിരിക്കുന്നത്. തികഞ്ഞ രാജ്യദ്രോഹനിലാപാടാണ് ജലീലിന്റേതെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

പാകിസ്ഥാനുവേണ്ടിയാണ് ജലീല്‍ സംസാരിക്കുന്നത്. പാകിസ്ഥാന്‍ ചാരനെ പോലായാണ് ആ വാക്കുകള്‍ പുറത്തുവന്നത്. ഇന്ത്യയുടെ പരമോന്നതധികാരം അംഗീകരിക്കാന്‍ കഴിയാത്ത ആള്‍ പാകിസ്ഥാനില്‍ പോകട്ടെയെന്നും അദ്ദേഹത്തെ അങ്ങോട്ട് പറഞ്ഞുവിടുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇന്ത്യയുടെ അതിര്‍ത്തി അംഗീകരിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് രാജ്യത്ത് ജീവിക്കാന്‍ കഴിയുക. ചോറ് ഇങ്ങും കൂറ് ആങ്ങുമായി നടക്കുന്ന അളുകള്‍ ഇപ്പോഴുമുണ്ട്. അതില്‍ പ്രധാനിയാണ് ജലീലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജലീല്‍ നിയമനടപടി നേരിടണം എംഎല്‍എ സ്ഥാനം രാജിവയ്ക്കണം. പരാമര്‍ശത്തില്‍ രാജ്യത്തോട് മാപ്പു പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജലീല്‍ മലയാളികളെ ആകെ അപമാനിച്ചിരിക്കുകയാണ്. ജലീലിന്റെത് നാക്കുപിഴയല്ലെന്നും ഇത് എഴുതി തയ്യാറാക്കി പറഞ്ഞതാണെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെടി ജലീല്‍ എംഎല്‍എയുടെ വിവാദ കശ്മീര്‍ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. 'ജലീലിന്റെ കശ്മീര്‍ പരാമര്‍ശം കണ്ടു. അത് വളരെ ദൗര്‍ഭാഗ്യകരമായി, അംഗീകരിക്കാനാവില്ല. വളരെയധികം വേദനിപ്പിച്ചു. ഇത് അറിഞ്ഞിട്ടു പറഞ്ഞതാണോ, അതോ അജ്ഞത കൊണ്ട് പറഞ്ഞതാണോയെന്ന് ആശ്ചര്യപ്പെട്ടു. ഇത്രയും അപമാനകരമായ പരാമര്‍ശത്തെ കുറിച്ച് നമ്മള്‍ വീണ്ടും ചര്‍ച്ച ചെയ്യരുത്. ഇത് അതിനുള്ള സമയമല്ല. ഇത് സ്വാതന്ത്ര്യത്തിന്റെ ആഘോഷ സമയമാണ്. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളില്‍ എങ്ങനെയാണ് ഇതൊക്കെ പറയാന്‍ കഴിയുന്നത്?'- ഗവര്‍ണര്‍ ചോദിച്ചു. 

അതേസമയം, കശ്മീര്‍ യാത്ര അവസാനിപ്പിച്ച് ഡല്‍ഹിയിലായിരുന്ന ജലീല്‍ അവിടുത്തെ പരിപാടികള്‍ റദ്ദാക്കി പുലര്‍ച്ചെ കോഴിക്കോട്ടെത്തി. സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് 'ആസാദ് കശ്മീര്‍' എന്നടക്കം പരാമര്‍ശിക്കുന്ന വിവാദ ഫെയ്‌സ്ബുക് പോസ്റ്റ് കഴിഞ്ഞദിവസം തിരുത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  മകന്റെ കുത്തേറ്റ അമ്മ മരിച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com