ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2022 05:48 PM  |  

Last Updated: 14th August 2022 05:48 PM  |   A+A-   |  

idamalayar

ഫയല്‍ ചിത്രം

 

കൊച്ചി: ഇടമലയാര്‍ ഡാമിന്റെ ജലനിരപ്പില്‍ റൂള്‍ കര്‍വ് പാലിക്കുന്നതിനു വേണ്ടി നാളെ രാവിലെ പത്തു മണിക്ക് രണ്ട് ഷട്ടറുകള്‍ തുറക്കുമെന്ന് എറണാകുളം  ജില്ലാ കലക്ടര്‍ അറിയിച്ചു.  50 സെന്റീ മീറ്റര്‍ വീതം തുറന്ന് 65 ക്യൂമെക്‌സ് ജലം പുറത്തേക്കൊഴുക്കും. 

ഡാമിലേക്ക് നീരൊഴുക്ക് കുറവാണെങ്കിലും മുന്‍കരുതലെന്ന നിലയില്‍ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനാണ് ഈ നടപടി. പെരിയാറിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ മാലിന്യങ്ങള്‍ക്കൊപ്പം കൂട്ടിയിട്ട് ദേശീയ പതാക കത്തിച്ചു; മലപ്പുറത്ത് കടയുടമ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ