സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പൊലീസ് നായ യുവതിയെ കടിച്ചു

ജില്ലാതല സ്വാതന്ത്ര്യദിന പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയ യുവതിക്ക് പൊലീസ് ഡോഗ് സ്‌ക്വാഡിലെ നായയുടെ കടിയേറ്റു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി: ജില്ലാതല സ്വാതന്ത്ര്യദിന പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയ യുവതിക്ക് പൊലീസ് ഡോഗ് സ്‌ക്വാഡിലെ നായയുടെ കടിയേറ്റു. വാഴത്തോപ്പ് വടക്കേടത്ത് ഷാന്റി ടൈറ്റസിനാണ് കടിയേറ്റത്. യുവതിയെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഇവരെ വിട്ടയച്ചു. 

ഇടുക്കി ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ അവസാന പരിപാടിയായി ഡോഗ് സ്‌ക്വാഡിന്റെ പ്രത്യേക ഷോ ഉണ്ടായിരുന്നു. ഷോയ്ക്കിടെ അസ്വസ്ഥനായ നായ്ക്കളില്‍ ഒന്നിനെ പരിശീലകര്‍ പുറത്തേക്ക് മാറ്റി. 

പുറത്തേക്ക് നീങ്ങുന്നതിനിടെ യുവതിയുടെ അരികില്‍ എത്തിയപ്പോള്‍ പൊടുന്നനെ നായ യുവതിയുടെ കൈയ്ക്ക്  കടിക്കുകയായിരുന്നു. ബെല്‍ജിയം മനിലോയിസ് വിഭാഗത്തില്‍പ്പെട്ട നായയാണ് യുവതിയെ കടിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com