ഈ മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍ തന്നെ; സ്വര്‍ണവിലയില്‍ മാറ്റമില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2022 10:00 AM  |  

Last Updated: 15th August 2022 10:00 AM  |   A+A-   |  

gold price

ഫയല്‍ ചിത്രം

 

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 38,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4815 രൂപ നല്‍കണം.

ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. ഒരു ഘട്ടത്തില്‍ വീണ്ടും വില കുറഞ്ഞെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

അത്യാധുനിക ഇലക്ട്രോണിക് കണ്‍ട്രോള്‍ സിസ്റ്റം; മാരുതി സ്വിഫ്റ്റിന്റെ സിഎന്‍ജി മോഡല്‍ വിപണിയില്‍, വിശദാംശങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ