പ്ലസ് വൺ: ഇന്ന് രണ്ടാം അലോട്ട്മെന്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th August 2022 08:48 AM |
Last Updated: 15th August 2022 08:48 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ രാവിലെ 10 മണി മുതൽ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിവരെയാണ് പ്രവേശനം. സ്‌പോർട്സ് ക്വാട്ട രണ്ടാം അലോട്ട്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ എന്നിവയും ഇതോടൊപ്പം നടക്കും.
മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് ഫീസടച്ച് സ്ഥിരപ്രവേശനം നേടാം. http://www.hscap.kerala.gov.in എന്ന ലിങ്കിൽ അഡ്മിഷൻ വിവരങ്ങൾ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ കാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിൽനിന്നു ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിൽ പറയുന്ന സ്‌കൂളിൽ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം രക്ഷിതാക്കൾക്കൊപ്പം ഹാജരാകണം.
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകി അലോട്ട്‌മെന്റിന് പരിഗണിക്കാത്തവർക്കും 22 ന് നടക്കുന്ന മൂന്നാം അലോട്ട്‌മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. ഈ തീയതി ഉടൻ പ്രസിദ്ധീകരിക്കും. അലോട്ടമെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർന്നുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച; രക്ഷപെട്ടത് ദൃശ്യ വധക്കേസ് പ്രതി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ