മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ കിണറ്റില്‍ രണ്ട് മനുഷ്യക്കാലുകള്‍; ദുരൂഹത; അന്വേഷണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th August 2022 05:20 PM |
Last Updated: 15th August 2022 05:20 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ കിണറ്റില്‍ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മുട്ടത്തറയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലെ കിണറ്റിലാണ് രണ്ട് മനുഷ്യക്കാലുകള്‍ കണ്ടെത്തിയത്.
ആശുപത്രി മാലിന്യം ഒഴുകിയെത്തുന്ന കിണറ്റിലാണ് കാലുകള്‍ കിടന്നത്. സ്ഥലത്തെത്തിയ പൊലീസ് കാലുകള്‍ ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒഴുകിയെത്താന്‍ ഈ കിണറ്റിലേക്ക് ഒരു പൈപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഇതുവഴി ആശുപത്രിയില്‍ നിന്നായിരിക്കാം കാലുകള്‍ ഒഴുകിയെത്തിയത് എന്ന് സംശയിക്കുന്നുണ്ട്. ഇത്തരത്തില്‍ നേരത്തെയും ഇവിടെ നിന്ന് ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു.
പ്ലാന്റിലെ തൊഴിലാളികളാണ് കാലുകള്‍ കണ്ടെത്തിയത്. വലിയതുറ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ ചത്ത എലിയും പുഴുക്കളും; അടച്ചിടാൻ നിർദേശം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ