ഇടമലയാർ ഡാമിലെ രണ്ട് ഷട്ടറുകൾ ഇന്ന് തുറക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2022 07:08 AM  |  

Last Updated: 15th August 2022 07:08 AM  |   A+A-   |  

idamalayar

ഫയൽ ചിത്രം

 

കൊച്ചി: ഇടമലയാർ ഡാമിലെ രണ്ട് ഷട്ടറുകൾ ഇന്ന് രാവിലെ പത്തു മണിക്ക് തുറക്കും. ഡാമിലെ ജലനിരപ്പിൽ റൂൾ കർവ് പാലിക്കുന്നതിനു വേണ്ടി രണ്ട് ഷട്ടറുകൾ 50 സെ.മീ വീതം തുറന്ന് 65 ക്യൂമെക്സ് ജലം പുറത്തേക്കൊഴുക്കുമെന്ന് എറണാകുളം ജില്ലാ കലക്ടർ അറിയിച്ചു. 

ഡാമിലേക്ക് നീരൊഴുക്ക് കുറവാണെങ്കിലും മുൻകരുതലെന്ന നിലയിൽ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിനാണ് ഈ നടപടി. പെരിയാറിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സിപിഎം നേതാവിന്റെ കൊലപാതകം: മരുത റോഡ് പഞ്ചായത്തിൽ ഹർത്താൽ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ