ഓണ്‍ലൈനില്‍ പരസ്യം കണ്ട് വാങ്ങാനെത്തി; ബൈക്കുമായി കടന്നുകളഞ്ഞു; 24 കാരന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2022 08:54 AM  |  

Last Updated: 15th August 2022 08:54 AM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട:  ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കായി പരസ്യം നല്‍കിയ ബൈക്ക് വാങ്ങാനെത്തി ബൈക്കുമായി കടന്നുകളഞ്ഞ കേസില്‍ ഒരാള്‍ പിടിയില്‍. പത്തനംതിട്ട മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റില്‍ വിഷ്ണു വില്‍സണ്‍ (24) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. രണ്ടുമാസംമുമ്പാണ് കേസിനാസ്പദമായ സംഭവം.

ചേര്‍പ്പ് അമ്മാടം സ്വദേശിയാണ് പരാതിക്കാരന്‍. വില പറഞ്ഞ് ഉറപ്പിച്ച ശേഷം
ബൈക്കിന്റെ കാര്യക്ഷമത പരിശോധിക്കാനെന്ന വ്യാജേന ബൈക്കുമായി കടന്നുകളയുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായതിനാല്‍ സ്വന്തം നാട്ടിലും വീട്ടിലും വരാതെ വിവിധയിടങ്ങളില്‍ താമസിക്കുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

പതിവുപോലെ ബൈക്ക് തട്ടിയെടുത്തശേഷം ഇയാള്‍ ഫോണ്‍ നമ്പര്‍ ഉപേക്ഷിക്കുകയും ആരുമായും ബന്ധമില്ലാതെ മൂവാറ്റുപുഴ ഭാഗത്ത് കഴിഞ്ഞുവരുകയുമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂവാറ്റുപുഴ പൊലീസിന്റെകൂടി സഹായത്തോടെയാണ് പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച; രക്ഷപെട്ടത് ദൃശ്യ വധക്കേസ് പ്രതി  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ