അഷ്ടമിരോഹിണി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച ദര്‍ശന ക്രമീകരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th August 2022 09:36 PM |
Last Updated: 16th August 2022 09:36 PM | A+A A- |

ഗുരുവായൂര്‍ ക്ഷേത്രം, ഫയല്‍
തൃശൂര്‍: ഭക്തജന തിരക്ക് ലഘൂകരിക്കുന്നതിനായി അഷ്ടമിരോഹിണി ദിനമായ വ്യാഴാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന ക്രമീകരണം ഒരുക്കും. സീനിയര്‍ സിറ്റിസണ്‍, തദ്ദേശീയര്‍ എന്നിവര്‍ക്കുള്ള ദര്‍ശനം രാവിലെ നാലു മുതല്‍ 5 മണിവരെയുള്ള സമയത്തേക്ക് മാത്രമായി ക്രമീകരിക്കും.
രാവിലെ 6 മുതല്‍ ഉച്ചതിരിഞ്ഞ് 2 മണി വരെ ശയനപ്രദക്ഷിണം ഉള്‍പ്പെടെ ഒരു പ്രദക്ഷിണവും ക്ഷേത്രത്തില്‍ അനുവദിക്കില്ല. അഷ്ടമി രോഹിണി ദിവസം കുഞ്ഞുങ്ങള്‍ക്ക് ചോറൂണ്‍ വഴിപാട് നടത്താം. എന്നാല്‍ ചോറൂണ്‍ വഴിപാട് കഴിഞ്ഞ കുട്ടികള്‍ക്ക് ദര്‍ശന സൗകര്യം ഉണ്ടാകില്ല.
അന്നേ ദിവസം പ്രസാദ ഊട്ട് രാവിലെ 9 മണിക്ക് ആരംഭിക്കും. ഊട്ടിനുള്ള വരി ഉച്ചക്ക് രണ്ടു മണിക്ക് അവസാനിപ്പിക്കും. അഷ്ടമി രോഹിണി ദിവസത്തെ ക്ഷേത്ര ദര്‍ശനം സുഗമമാക്കാന്‍ എല്ലാ ഭക്തജനങ്ങളുടെയും സഹകരണം ദേവസ്വം അഭ്യര്‍ത്ഥിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് വേണ്ടി മാത്രം പ്രത്യേക സ്ഥാപനം; വീണ്ടും ചരിത്രമെഴുതാന്‍ കേരളം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ