ഗാര്‍ഡ് ഡ്യൂട്ടിക്കിടെ മലയാളി റെയില്‍വേ ഉദ്യോഗസ്ഥ ട്രാക്കിലേക്ക് തെറിച്ചുവീണ് മരിച്ച നിലയില്‍, അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th August 2022 07:49 PM  |  

Last Updated: 16th August 2022 08:10 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

ചെന്നൈ:  ട്രെയിനില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി റെയില്‍വേ ഉദ്യോഗസ്ഥയെ ട്രാക്കിലേക്കു തെറിച്ചു വീണു മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കൊടുന്തിരപ്പുള്ളി പാണപ്പറമ്പ് അഷ്ടപദിയില്‍ ബി മിനിമോളെയാണു (38) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം.ഗുവാഹത്തി-ബംഗളൂരു സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലെ അവസാന എസ്എല്‍ആര്‍ കോച്ചില്‍ ഡ്യൂട്ടിയിലായിരുന്നു മിനിമോള്‍. രണ്ടു സ്റ്റേഷനുകളില്‍ ഗാര്‍ഡിന്റെ സിഗ്‌നല്‍ ലഭിക്കാത്തതിനെ തുടര്‍ന്നു ലോക്കോ പൈലറ്റ് പച്ചക്കുപ്പം സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വീട്ടില്‍ അവള്‍ തനിച്ചാണ് , നോക്കാന്‍ ഏല്‍പ്പിച്ച് അമ്മ; പുന്നയൂര്‍ക്കുളത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ