വീട്ടുമുറ്റത്ത് മനുഷ്യന്റെ കൈപ്പത്തി; നായ കടിച്ചു കൊണ്ടിട്ടത്; മൃതദേഹം റെയിൽവേ ട്രാക്കിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th August 2022 09:02 AM  |  

Last Updated: 16th August 2022 09:02 AM  |   A+A-   |  

deadbody

പ്രതീകാത്മക ചിത്രം

 

കൊച്ചി: നെടുമ്പാശേരി അകപ്പറമ്പിൽ വീട്ടുമുറ്റത്ത് മനുഷ്യ കൈപ്പത്തി കണ്ടെത്തി. പിന്നാലെ നടത്തിയ അന്വേഷണത്തിൽ വീട്ടിൽ നിന്ന് ഏതാനും മീറ്റർ അകലെ റെയിൽവേ ട്രാക്കിൽ ട്രെയിനിടിച്ച നിലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാപ്പാലശേരി സ്വദേശി അബുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 

അബുവിനെ ഇന്നലെ മുതൽ കാണാതായിരുന്നു. അകപ്പറമ്പ് ആറു സെന്റ് കോളനി നിവാസി അശോകന്റെ വീട്ടുമുറ്റത്താണ് കൈപ്പത്തി കണ്ടെത്തിയത്. മുറിഞ്ഞ കൈപ്പത്തി നായ വീട്ടുമുറ്റത്ത് കൊണ്ടിടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. 
 

ഈ വാർത്ത കൂടി വായിക്കൂ  

തെരുവുനായ്ക്കളുടെ വീഡിയോ പകർത്താനെത്തി; കടിയേറ്റ് ആശുപത്രിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ