സോളാര്‍ പീഡനക്കേസ്; കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th August 2022 07:59 PM |
Last Updated: 16th August 2022 08:18 PM | A+A A- |

കെ സി വേണുഗോപാല്‍ / ഫയൽ
ന്യൂഡല്‍ഹി: സോളര്‍ പീഡനക്കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. 2012 മെയില്‍ അന്ന് മന്ത്രിയായിരുന്ന എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വച്ച് വേണുഗോപാല്‍ പീഡിപ്പിച്ചെന്നാണ് പരാതി.
ടൂറിസം പദ്ധതിക്ക് സഹായം തേടി അനില്‍കുമാറിനെ കാണാനെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന വേണുഗോപാല്‍ കയറിപ്പിടിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. വേണുഗോപാലിന് എതിരെയുള്ള ഡിജിറ്റല്‍ തെളിവുകളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിരുന്നു.
കേസില്‍ ക്രൈംബ്രാഞ്ചാണ് ആദ്യം അന്വേഷണം നടത്തിയിരുന്നത്. കഴിഞ്ഞ പിണറായി സര്‍ക്കാര്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറി. തിരുവനന്തപുരത്തുവച്ച് ചോദ്യം ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു.