'ചാന്‍സലറായ തന്നെ ഇരുട്ടില്‍ നിര്‍ത്തി നീക്കങ്ങള്‍'; നിയമലംഘനങ്ങള്‍ അനുവദിക്കില്ല; ആഞ്ഞടിച്ച് ഗവര്‍ണര്‍

കണ്ണൂര്‍ സര്‍വകലാശാലയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ / ഫയല്‍ ചിത്രം
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലയില്‍ നടക്കുന്നത് ഗുരുതരമായ ക്രമക്കേടുകളും സ്വജനപക്ഷപാതവുമെന്ന് ഗവര്‍ണര്‍ ആരോപിച്ചു.

ചാന്‍സലറായ തന്നെ ഇരുട്ടില്‍ നിര്‍ത്തിയാണ് നീക്കങ്ങള്‍. താന്‍ ചാന്‍സലറായിരിക്കുന്നിടത്തോളം കാലം നിയമലംഘനങ്ങള്‍ അനുവദിക്കില്ല. ഗവര്‍ണര്‍ ഒപ്പിടാതെ ഒരു ബില്ലും നിയമമാകില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍മിപ്പിച്ചു.

സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് ഗവര്‍ണറുടെ പ്രതികരണം.

വിസി നിയമന ഘടന മാറ്റുന്നതാണ് പുതിയ ബില്‍. ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. നിലവില്‍ വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്കാണ് നിര്‍ണായക അധികാരമുള്ളത്. ഇതില്‍ മാറ്റം വരുത്താനുള്ള ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com