വാളുകള്‍ ആളൊഴിഞ്ഞ പറമ്പില്‍ ഒളിപ്പിച്ച നിലയില്‍; ഷാജഹാനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th August 2022 04:58 PM  |  

Last Updated: 17th August 2022 04:58 PM  |   A+A-   |  

shajahan_new

 

പാലക്കാട്: പാലക്കാട് സിപിഎം പ്രാദേശിക നേതാവ് ഷാജഹാനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. കുനിപ്പുള്ളി വിളയില്‍ പൊറ്റയിലെ ആളൊഴിഞ്ഞ പറമ്പിലാണ് പ്രതികള്‍ വാളുകള്‍ ഒളിപ്പിച്ചത്. പ്രതികളെ കൊണ്ടുവന്ന് നടത്തിയ തെളിവെടുപ്പിലാണ് രണ്ടു വാളുകള്‍ കണ്ടെടുത്തത്. 

കനത്ത പൊലീസ് ബന്തവസ്സിലാണ് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. എന്തിനു  വേണ്ടി ഏതിനു വേണ്ടി ഞങ്ങളുടെ സഖാവിനെ കൊന്നുകളഞ്ഞുവെന്ന് സിപിഎം പ്രവര്‍ത്തകര്‍ ചോദിച്ചു. 

കേസുമായി ബന്ധപ്പെട്ട് നാലുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസില്‍ നേരിട്ട് പങ്കെടുത്ത ശബരീഷ്, സുജീഷ്, അനീഷ്, നവീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ കസ്റ്റഡിയിലുള്ളതായി പാലക്കാട് എസ്പി വിശ്വനാഥ് പറഞ്ഞു.

ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ പ്രാദേശിക രാഷ്ട്രീയ തര്‍ക്കവും വ്യക്തി വൈരാഗ്യവുമെന്ന് എസ്പി പറഞ്ഞു. രാഷ്ട്രീയ കൊലപാതകം ആണോയെന്ന് പരിശോധിച്ചു വരികയാണ്. ഷാജഹാനുമായി 2019 മുതല്‍ പ്രതികള്‍ക്ക് തര്‍ക്കമുണ്ട്. ഷാജഹാന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായപ്പോള്‍ അകല്‍ച്ച കൂടി. ശ്രീകൃഷ്ണ ജയന്തി ബോര്‍ഡ് സ്ഥാപിക്കുന്നതിലെ തര്‍ക്കവും വൈരാഗ്യത്തിന് കാരണമായി എന്നും എസ്പി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഉത്തരവ് നടപ്പാക്കിയാല്‍ വലിയ പ്രത്യാഘാതം; ബഫര്‍സോണ്‍ വിധിക്കെതിരെ കേരളം സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ