പ്രശ്‌നബാധിത ബൂത്തുകളില്‍ കൂടുതല്‍ പൊലീസ്‌; മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ് മറ്റന്നാള്‍; ഫലപ്രഖ്യാപനം 22ന്

എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയുമുണ്ടാകും. പ്രശ്‌നബാധിത ബൂത്തുകളില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയിലേക്ക് 20ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടു ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, െ്രെഡവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ  ഉപയോഗിക്കാം.

35 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. പതിനെട്ട് വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികജാതിക്കും സംവരണം ചെയ്തിട്ടുണ്ട്. എല്ലാ വാര്‍ഡുകളിലുമായി 111 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 49 പുരുഷന്‍മാരും 62 സ്ത്രീകളും.

ഓരോ വാര്‍ഡിലും ഒന്ന് വീതം 35 പോളിംഗ് സ്‌റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ 18,201 പുരുഷന്‍മാര്‍, 20,608 സ്ത്രീകള്‍, രണ്ട് ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിങ്ങനെ 38,811 വോട്ടര്‍മാരുണ്ട്.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. വോട്ടെടുപ്പിനായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സുഗമവും സമാധാനപരവുമായ തെരഞ്ഞെടുപ്പിനുള്ള ക്രമസമാധാനപാലന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയുമുണ്ടാകും. പ്രശ്‌നബാധിത ബൂത്തുകളില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഒബ്‌സര്‍വര്‍മാര്‍ നേരിട്ട് നിരീക്ഷിക്കും.

വോട്ടിംഗ് മെഷീനുകളും തെരഞ്ഞെടുപ്പ് സാമഗ്രികളും 19 ന് ഉച്ചയോടെ അതത് പോളിംഗ് ബൂത്തുകളില്‍ എത്തിക്കും. വോട്ടെടുപ്പിന് ശേഷം അവ ബൂത്തുകളില്‍ നിന്ന് നേരിട്ട് ശേഖരിച്ച് സ്‌ട്രോംങ് റൂമില്‍ സൂക്ഷിക്കും. ഇതിനായി സെക്ടറല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഏഴ് ടീമുകളെ നിയമിച്ചിട്ടുണ്ട്.
വോട്ടെണ്ണല്‍ 22 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍. രണ്ട് കൗണ്ടിംഗ് ഹാളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം www.lsgelection.kerala.gov.in sh_v-sskänse TREND ല്‍ അപ്പോള്‍ തന്നെ ലഭ്യമാകും. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മീഡിയാ സെന്ററും സജ്ജമാക്കും.
പുതിയ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ സെപ്റ്റംബര്‍ 11 ന് നടത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com