നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം കണ്ടെത്തി; മിന്നൽ പ്രളയത്തിൽപ്പെട്ടെന്ന് സംശയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th August 2022 01:15 PM  |  

Last Updated: 18th August 2022 01:15 PM  |   A+A-   |  

nirmal

ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജ്

 

ഭോപ്പാല്‍: മധ്യപ്രദേശില്‍ കാണാതായ മലയാളി കരസേനാ ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം കണ്ടെത്തി. കൊച്ചി മാമംഗലം സ്വദേശിയായ നിര്‍മലിനെ മൂന്ന് ദിവസം മുന്‍പാണ് കാണാതായത്. 

ഓ​ഗസ്റ്റ് 15ന് മധ്യപ്രദേശിലെ ജബൽപുരിൽ നിന്ന് ജോലി സ്ഥലത്തേക്ക് കാറിൽ പോകുമ്പോഴാണ് കാണാതായത്. നിർമൽ കാറിൽ സഞ്ചരിക്കുമ്പോൾ മിന്നൽ പ്രളയത്തിൽപ്പെട്ടതായാണ് സംശയം. 

ഇദ്ദേഹം സഞ്ചരിച്ച കാർ തകർന്ന നിലയിൽ നേരത്തെ കണ്ടെത്തിയിരുന്നു. മധ്യപ്രദേശിലെ പച്മഡിയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. വെള്ളത്തില്‍ ഒഴുകിപ്പോയ വാഹനം തകര്‍ന്ന നിലയിലായിരുന്നു. ഈ കാർ കണ്ടെത്തിയതിന്റെ തൊട്ടടുത്ത് നിന്നുതന്നെയാണ് മൃത​ദേഹം ലഭിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജം, പിന്നില്‍ ഗൂഢാലോചന; ദിലീപിന്റെ മുന്‍ മാനേജര്‍ക്കു പങ്ക്; പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ