വില 44.98 ലക്ഷം; ശബരിമല അയ്യപ്പന് 107.75 പവന്‍ സ്വര്‍ണമാല സമർപ്പിച്ച് ഭക്തൻ
By സമകാലിക മലയാളം ഡെസ്ക് | Published: 19th August 2022 09:38 PM |
Last Updated: 19th August 2022 09:38 PM | A+A A- |

ഫയല്‍ ചിത്രം
പത്തനംതിട്ട: ശബരിമല അയ്യപ്പന് 107.75 പവന്‍ തൂക്കമുള്ള സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ചത്. പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത വ്യക്തിയാണ് മാല സമർപ്പിച്ചത്.
വിദേശത്ത് ബിസിനസ് ചെയ്യുന്ന കുടുംബത്തിലെ അംഗമായ വ്യക്തി സുഹൃത്തിനൊപ്പം വെള്ളിയാഴ്ച രാവിലെയാണ് ശബരിമലയില്‍ ദർശനം നടത്താൻ എത്തിയത്. ദർശനത്തിന് പിന്നാലെ നടയില്‍ ലെയര്‍ ഡിസൈനിലുള്ള സ്വര്‍ണമാല സമര്‍പ്പിക്കുകയായിരുന്നു.
ആറ് ശതമാനം പണിക്കൂലിയും 862 ഗ്രാം സ്വര്‍ണത്തിന്റെ വിപണി വിലയും കണക്കാക്കിയാല്‍ മാലയ്ക്ക് ഏകദേശം 44.98 ലക്ഷം രൂപ വില വരും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ