'ഗൂഡാലോചന കേസുകള്‍ റദ്ദാക്കണം'; സ്വപ്‌ന സുരേഷിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th August 2022 07:01 AM |
Last Updated: 19th August 2022 07:05 AM | A+A A- |

സ്വപ്‌ന സുരേഷ്
കൊച്ചി: ഗൂഢാലോചന കേസുൾപ്പടെ പൊലീസ് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. രണ്ട് കേസുകൾ റദ്ദാക്കണം എന്നാണ് ആവശ്യം. മുൻമന്ത്രി കെ ടി ജലീലിൻറെ പരാതിയിൽ തിരുവനന്തപുരം കൻറോൺമെൻറ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നാണ് ആവശ്യം.
ജസ്റ്റിസ് സിയാദ് റഹ്മാനാണ് വിധി പറയുക. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമുള്ള പങ്ക് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേസ് എടുത്തത് എന്നും പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നുമാണ് ഹർജിയിൽ സ്വപ്ന ആരോപിക്കുന്നത്.
എന്നാൽ തെളിവുകൾ ഇല്ലാതെയാണ് മുഖ്യമന്ത്രിയ്ക്കെതിരായ വെളിപ്പെടുത്തലെന്നും ഇതിൽ ഗൂഢാലോചനയുണ്ടെന്നും സർക്കാർ കോടതിയെ അറയിച്ചിട്ടുണ്ട്. അന്വേഷണം തുടരുന്ന ഈ ഘട്ടത്തിൽ കോടതി ഇടപെടരുതെന്നും സർക്കാർ ആവശ്യപ്പെടുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ