സര്‍വകലാശാലകളിലെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷന്‍?; നടപടി കടുപ്പിക്കാന്‍ ഗവര്‍ണര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th August 2022 02:24 PM  |  

Last Updated: 20th August 2022 02:24 PM  |   A+A-   |  

arif_muhammed_khan_new

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ ഫയല്‍

 

തിരുവനന്തപുരം: സര്‍വകലാശാലകളിലെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കാന്‍ ഗവര്‍ണര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. റിട്ട. ഹൈക്കോടതി ജഡ്ജി, വിരമിച്ച ചീഫ് സെക്രട്ടറി, വിദ്യാഭ്യാസ വിദഗ്ധര്‍ എന്നിവരുള്‍പ്പെടുന്ന കമ്മിഷനെ നിയമിക്കാനാണ് ആലോചിക്കുന്നത്. ഗവര്‍ണര്‍ ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തിയതായി സൂചനയുണ്ട്. 

ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ഈ മാസം 24 ന് കേരളത്തിലെത്തും. ഇതിനുശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന. സര്‍വകലാശാലയിലെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ എല്ലാ നിയമനങ്ങളും അന്വേഷിക്കുമെന്ന് ഗവര്‍ണര്‍ രാവിലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കേരളത്തിലെ എല്ലാ സര്‍വകശാലകളിലും നടന്ന നിയമനങ്ങളില്‍ എത്ര ബന്ധുനിയമനങ്ങള്‍, അവ ഏതൊക്കെ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സമഗ്രമായി അന്വേഷണം നടത്തുമെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്. 

ഇതിന്റെ ഭാ​ഗമായി നിയമനങ്ങളുടെ മുഴുവൻ രേഖകളും വിസിമാരോട് ആവശ്യപ്പെടും. വിസിമാർ അടക്കം ബന്ധപ്പെട്ട എല്ലാവരെയും ഹിയറിംഗ് നടത്തിയുള്ള നടപടികളിലേക്കാണ് രാജ്ഭവൻ നീങ്ങുന്നത്. സർവ്വകലാശാലയുടെ മേലധികാരി എന്ന നിലയിൽ ചാൻസില‍ര്‍ക്ക് ഏത് നിയമനങ്ങളും പരിശോധിക്കാവുന്നതാണ്.കേരള സർവകലാശാല സെനറ്റ് യോഗം തനിക്കെതിരെ പ്രമേയം പാസാക്കിയതു സംബന്ധിച്ചും ഗവർണർ വിവരങ്ങൾ തേടിയതായി സൂചനയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

വിസി പാര്‍ട്ടി കേഡറിനെപ്പോലെ പെരുമാറുന്നു; മൂന്നുവര്‍ഷത്തെ മുഴുവന്‍ നിയമനങ്ങളും അന്വേഷിക്കുമെന്ന് ഗവര്‍ണര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ