തെരുവുനായ മുഖത്ത് കടിച്ചു, വാക്സിനെടുത്തിട്ടും 53കാരി മരിച്ചു; പേവിഷബാധയേറ്റെന്ന് സംശയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2022 07:59 AM  |  

Last Updated: 22nd August 2022 08:26 AM  |   A+A-   |  

stary_dog_bite_women_died

കോഴിക്കോട്; ഒരു മാസം മുൻപ് തെരുവുനായയുടെ കടിയേറ്റ സ്ത്രീ മരിച്ചു. പേരാമ്പ്ര കൂത്താളി രണ്ടേ ആറിൽ പുതിയേടത്ത് ചന്ദ്രിക (53) ആണ് മരിച്ചത്. ഇവർ പേവിഷബാധയ്ക്കെതിരായ വാക്സിനെടുത്തിരുന്നു. മരണം പേവിഷബാധയേറ്റുതന്നെയാണെന്നാണ് പ്രാഥമിക നിഗമനം. 

കഴിഞ്ഞമാസം 21-നാണ് വീടിനടുത്തുള്ള വയലിൽവെച്ച് ചന്ദ്രികയ്ക്ക് പട്ടിയുടെ കടിയേൽക്കുന്നത്. എട്ടോളം പേർക്ക് അന്ന് തെരുവുനായയുടെ കടിയേറ്റിരുന്നു. മുഖത്തായിരുന്നു ചന്ദ്രികയ്ക്ക് പരിക്കേറ്റത്. 

പത്തുദിവസം മുമ്പ് ശാരീരികാസ്വസ്ഥതകളെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി മരിച്ചു. ചന്ദ്രികയ്ക്ക് പേവിഷബാധ ഉണ്ടായോയെന്നകാര്യത്തിൽ കൂടുതൽ പരിശോധനാഫലങ്ങൾ വരാനുണ്ടെന്നാണ് ആരോഗ്യവിഭാഗം വ്യക്തമാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ടിക്കറ്റെടുത്തവർ ഇരച്ചു കയറി, പലരും ശ്വാസംകിട്ടാതെ കുഴഞ്ഞുവീണു​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ