കാര്യവട്ടം ഗവ. കോളജിൽ സംഘർഷം; എസ് എഫ് ഐക്കാർ പ്രിൻസിപ്പലിനെ മുറിയിലിട്ട് പൂട്ടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2022 07:53 PM  |  

Last Updated: 22nd August 2022 07:53 PM  |   A+A-   |  

SFI

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളജിൽ സംഘർഷം. കോളജ് പ്രിൻസിപ്പലിനെ എസ് എഫ് ഐ പ്രവർത്തകർ മുറിയിലിട്ട് പൂട്ടി. കോഴ്സ് പൂർത്തിയാക്കാതെ ടി സി വാങ്ങി പോയ വിദ്യാർഥി അതേ കോഴ്സിന് വീണ്ടും അഡ്മിഷൻ നേടാൻ ശ്രമിച്ചത് തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്. സംഭവത്തിൽ അഞ്ച് എസ്എഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. 

പ്രിൻസിപ്പലിനെ പുറത്ത് പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ തടയുകയായിരുന്നു. തുടർന്ന് പൊലീസ് ലാത്തി വീശി. എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് പ്രിൻസിപ്പലിനെ കോളജിന് പുറത്തെത്തിച്ചത്. സംഘർഷത്തിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

എം‌ ഡി എം എയുമായി യുവതിയും യുവാവും പിടിയിൽ; കുടുങ്ങിയത് തൊടുപുഴയിലെ ലോഡ്ജിൽ നിന്ന് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ