കുട്ടനല്ലൂര്‍ സര്‍ക്കാര്‍ കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം; ആറുപേര്‍ക്ക് പരിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd August 2022 05:58 PM |
Last Updated: 23rd August 2022 05:58 PM | A+A A- |

ഫയല്‍ ചിത്രം
തൃശൂര്‍: കുട്ടനല്ലൂര്‍ സര്‍ക്കാര്‍ കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം. ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. വിഘ്‌നേഷ്, രാഹുല്‍, ഡിബിന്‍, ആകാശ്, ജഗന്‍, ഹൃഷി എന്നീ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തൃശൂര്‍ കോഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട ഹെല്‍പ്പ് ഡെസ്‌കിനെ കുറിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സമാനമായ നിലയില്‍ മൂന്നാഴ്ച്ചകള്‍ക്ക് മുന്‍പ് തൃശൂര്‍ സര്‍ക്കാര്‍ ലോ കോളജിലും സംഘര്‍ഷമുണ്ടായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ ഫോണ്‍ വിളിച്ച മന്ത്രിയോട് കയര്‍ത്തു സംസാരിച്ചു; സിഐയ്ക്ക് സ്ഥലം മാറ്റം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ