മൊബൈലില്‍ സംസാരിച്ച് ബസ് ഓടിച്ചു; യാത്രക്കാര്‍ വീഡിയോ പകര്‍ത്തി; സ്വിഫ്റ്റ് ബസ് ഡ്രൈവര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th August 2022 02:43 PM  |  

Last Updated: 25th August 2022 02:43 PM  |   A+A-   |  

swift_bus

ബസ് പരിശോധിക്കാനായി കൈകാട്ടുന്ന ഉദ്യോഗസ്ഥന്‍

 

തിരുവനന്തപുരം: മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചതിന് സ്വിഫ്റ്റ് ബസും, ഡ്രൈവറും മോട്ടാര്‍ വാഹനവകുപ്പിന്റെ പിടിയില്‍. തിരുവനന്തപുരം - കോഴിക്കോട് ബസിലെ ഡ്രൈവര്‍ക്കെതിരെയാണ് കേസ് എടുത്തത്. 

ബസിലെ യാത്രക്കാര്‍ ഡ്രൈവര്‍ മൊബൈലില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന് അയച്ചുകൊടുക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വെഞ്ഞാറാമൂട് വച്ച് വാഹനം തടഞ്ഞ് ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചു. പരിശോധനയില്‍ ഡ്രൈവര്‍ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ബസ് കസ്റ്റഡിയിലെടുത്തു. 

ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍വാഹനനിയമപ്രകാരം കേസ് എടുത്തതായും. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടി ശുപാര്‍ശ ചെയ്തതായും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാംജി കെ കരണ്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ചായയില്‍ കീടനാശിനി കലര്‍ത്തി'; അമ്മയെ കൊന്ന മകള്‍ അച്ഛനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ