എസ്എച്ച്ഒ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍

കഴിഞ്ഞ എട്ടാം തീയതിയാണ് രാജേഷ് വാഴക്കുളം സ്റ്റേഷനില്‍ എസ്എച്ച്ഒ ആയി ചുമതലയേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഇടുക്കി വാഴക്കുളം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മറ്റക്കുഴി സ്വദേശി രാജേഷ് കെ മേനോനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ രാവിലെ 10.30 ഓടെയാണ് മൃതദേഹം കണ്ടത്. 

കഴിഞ്ഞ എട്ടാം തീയതിയാണ് ഇദ്ദേഹം വാഴക്കുളം സ്റ്റേഷനില്‍ എസ്എച്ച്ഒ ആയി ചുമതലയേറ്റത്. വ്യക്തിപരമായ ചില പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് രാജേഷ് മേനോന്‍ തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

രാജേഷ് മേനോന് ഇന്നു കോടതി ഡ്യൂട്ടിയുണ്ടായിരുന്നു. എന്നാല്‍ സമയമായിട്ടും എത്താതിരുന്നതിനെത്തുടര്‍ന്ന്, പൊലീസുകാര്‍ ക്വാര്‍ട്ടേഴ്‌സില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com