മോഷണം, കൊലപാതകം... കേസുകളില്‍ പൊലീസിന്റെ സഹായി; 'റൂണി'ക്ക് ഇനി വിശ്രമജീവിതം

ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട റൂണിക്ക് ഒമ്പതു വയസുണ്ട്.
പൊലീസ് നായ റൂണി
പൊലീസ് നായ റൂണി

കൊച്ചി: എട്ട് വര്‍ഷത്തെ സേവനത്തിന് ശേഷം റൂണിയ്ക്ക് ഇനി വിശ്രമജീവിതം. എറണാകുളം റൂറല്‍ ജില്ലയില്‍ നിരവധി കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസിനൊപ്പമുണ്ടായ നായയാണ് റൂണി. സെനോരയെന്നതാണ് ഔദ്യോഗിക നാമം. 

2014 ല്‍ ആണ് റൂറല്‍ ജില്ലയുടെ കെ 9 സ്‌ക്വാഡില്‍ ചേരുന്നത്. ഒരു വര്‍ഷത്തെ കേരള പൊലീസ് അക്കാദമിയിലെ പരിശീലനത്തിന് ശേഷം സജീവമായി. മോഷണം, കൊലപാതകം, ആളുകളെ കാണാതാവുന്നത് തുടങ്ങിയ കേസുകളിലെ സഹായിയായി, ട്രാക്കര്‍ ഡോഗ് വിഭാഗത്തിലായിരുന്നു സേവനം. കൂത്താട്ടുകുളം സ്റ്റേഷന്‍ പരിധിയില്‍ കാണാതായ ഒരാളെ കണ്ടെത്താന്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് റോണിയാണ്. ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട റൂണിക്ക് ഒമ്പതു വയസുണ്ട്. എപ്പോഴും ചുറുചുറോക്കടെ ഓടിനടന്ന് എല്ലവര്‍ക്കും ഇഷ്ടതാരമായ റൂണിയുടെ യാത്രയയപ്പ് ചടങ്ങ് വികാര നിര്‍ഭരമായിരുന്നു. 

സബ് ഇന്‍സ്‌പെക്ടര്‍ സാബു പോള്‍ സല്യൂട്ട് സ്വീകരിച്ചു. ഒപ്പമുണ്ടായിരുന്ന അഞ്ച് നായകളും സല്യൂട്ട് ചെയ്തു. ഉച്ചയോടെ പ്രത്യേക വാഹനത്തില്‍ തൃശൂരിലേക്ക്. ഇനി കേരള പൊലീസ് അക്കാദമയിലെ 'ഓള്‍ഡ് ഏജ് ഹോം'  ആയ വിശ്രാന്തിയില്‍ വിശ്രമജീവിതം. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സി.പി ഹേമന്ദ്, ഒ.ബി.സിമില്‍,  കെ.എസ് അഭിജിത്ത് തുടങ്ങിയവരായിരുന്നു പരിശീലകര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com