മൂന്നു കൊലപാതകത്തിന് ശേഷം ഒളിവില്‍; കൊടുംകുറ്റവാളി കോഴിക്കോട്ട് പിടിയില്‍

കോഴിക്കോട് മീഞ്ചന്തയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു
മൂന്നു കൊലപാതകത്തിന് ശേഷം ഒളിവില്‍; കൊടുംകുറ്റവാളി കോഴിക്കോട്ട് പിടിയില്‍

കോഴിക്കോട്: മൂന്നു കൊലപാതകങ്ങള്‍ നടത്തിയശേഷം ഒളിവില്‍ കഴിഞ്ഞ കൊടുംകുറ്റവാളി കോഴിക്കോട് പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശി രവികുല്‍ സര്‍ദാറാണ് അറസ്റ്റിലായത്. കോഴിക്കോട് മീഞ്ചന്തയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. 

പശ്ചിമ ബംഗാളില്‍ നിന്നുളള അന്വേഷണ സംഘവും പന്നിയങ്കര പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാസം ഏഴിനാണ് ബംഗാളിലെ കാനിങ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇയാള്‍ മൂന്നുപേരെ കൊലപ്പെടുത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ഗോപാല്‍പൂര്‍ പഞ്ചായത്തംഗവുമായ സ്വപന്‍ മാജിയെയും കൂടെയുണ്ടായിരുന്ന രണ്ടുപേരെയുമാണ് കൊലപ്പെടുത്തിയത്. 

സ്വപന്‍ മാജിയെ വെടിവച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിന് ദൃക്‌സാക്ഷികളായ ഭൂത് നാഥ് പ്രമാണിക്, ജന്തു ഹല്‍ദര്‍ എന്നിവരെയും വധിച്ചു. കൊലപാതകത്തില്‍ സംഘത്തിലെ മറ്റ് നാലുപേര്‍ പൊലീസ് പിടിയിലായി. എന്നാല്‍ രവികുല്‍ രക്ഷപ്പെട്ട് കേരളത്തിലെത്തുകയും മീഞ്ചന്തയില്‍ ഒളിവില്‍ പാര്‍ക്കുകയുമായിരുന്നു. 

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മീഞ്ചന്തയില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസുകള്‍, വധശ്രമം തുടങ്ങി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള രവികുല്‍ സര്‍ദാര്‍ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കപ്പെട്ടയാളാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com