ഒരേ സമയം 2500 പേര്‍; മൂന്ന് നിലയില്‍ ക്യൂ കോംപ്ലക്‌സ് പണിയാന്‍ ഗുരുവായൂര്‍ ദേവസ്വം 

ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് ക്യൂ കോംപ്ലക്‌സ് പണിയാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തൃശൂര്‍: ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് ക്യൂ കോംപ്ലക്‌സ് പണിയാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. 2500 പേര്‍ക്ക് ഒരേസമയം ഇരിക്കാന്‍ കഴിയുന്ന നിലയില്‍ മൂന്ന് നിലയിലാണ് ക്യൂ കോംപ്ലക്‌സ് പണിയുക എന്ന് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ക്ഷേത്രത്തില്‍ ക്യൂ കോംപ്ലക്‌സ് പണിയുമെന്നത് ദീര്‍ഘകാലമായുള്ള വാഗ്ദാനമാണ്. ഇത് യാഥാര്‍ഥ്യമാക്കാനാണ് ദേവസ്വം തീരുമാനിച്ചത്. തെക്കേ നടയിലാണ് ക്യൂ കോംപ്ലക്‌സ് നിര്‍മ്മിക്കുക. പണി ഉടന്‍ തന്നെ തുടങ്ങുമെന്നും ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരുവോണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഉത്രാടം കാഴ്ചക്കുലവെപ്പ്, ഓണപ്പുടവ സമര്‍പ്പണം, വിശേഷാല്‍ കാഴ്ച ശീവേലി എന്നി ചടങ്ങുകള്‍ക്കായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ അറിയിച്ചു.പുലര്‍ച്ചെ നാലരയ്ക്കാണ് ഓണപ്പുടവ സമര്‍പ്പണം. തിരുവോണത്തിന് പതിനായിരം പേര്‍ക്ക് വിശേഷാല്‍ പ്രസാദ ഊട്ട് നല്‍കും. രാവിലെ പത്തിന് തുടങ്ങി രണ്ടുമണിക്ക് അവസാനിക്കും. രണ്ടുമണിവരെ മാത്രമേ പ്രസാദ ഊട്ടിനുള്ള വരിയിലേക്കുള്ള പ്രവേശനം അനുവദിക്കൂ. പ്രസാദ ഊട്ടിനും കാഴ്ച ശീവേലിക്കുമായി 19ലക്ഷം രൂപ വകയിരുത്തിയതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com