സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ, ആറു ജില്ലകളിൽ യെല്ലോ അലർട്ട്; വടക്കൻ ജില്ലകളിൽ മലവെള്ളപ്പാച്ചിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th August 2022 08:21 AM |
Last Updated: 26th August 2022 08:21 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിനിടെ ഇന്നലെ വടക്കൻ കേരളത്തിലുണ്ടായ ശക്തമായ മഴയിൽ പല സ്ഥലങ്ങളിലും മലവെള്ളപ്പാച്ചിലുണ്ടായി. കണ്ണൂർ ബാവലി പുഴയിൽ ജലനിരപ്പ് ഉയർന്നു . കൊട്ടിയൂരിൽ ഉരുൾ പൊട്ടിയതാകാം ബാവലി പുഴയിലെ ജല നിരപ്പ് ഉയരാൻ കാരണം. പല വീടുകളിലും വെള്ളം കയറി. ഈ പ്രദേശത്തെ നിരവധി പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
ചാലിയാർ പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കൂടരഞ്ഞി ഉറുമി പുഴയിൽ പെട്ട 5പേരെ രക്ഷപ്പെടുത്തി. ഇവർ സ്ഥലം കാണാൻ പാറപ്പുറത്തെത്തിയ നേരത്താണ് മലവെള്ള പാച്ചിൽ ഉണ്ടായത്. ഇവിടെ കുടുങ്ങി പോയ ഇവരെ പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. ശേഷം ഇവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി ഒപ്പം വിട്ടു. പാലക്കാട് തിരുവിഴാംകുന്നിലും മലപ്പുറം കരുവാരക്കുണ്ടിലും മലവെളള പാച്ചിൽ ഉണ്ടായി. ശക്തമായ ഒഴുക്കിൽ പാറകൾ അടക്കം ഒലിച്ചുപോയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ