വിജിലന്‍സ് എത്തി; കൈക്കൂലി വാങ്ങിയ പണം സബ് എന്‍ജിനീയര്‍ വിഴുങ്ങി? 

അഴീക്കോട് പൂതപ്പാറ കെഎസ്ഇബി ഓഫീസിലെ ജിയോ എം ജോസഫാണ് പണം വിഴുങ്ങിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: കെഎസ്ഇബി സബ് എന്‍ജിനീയര്‍ കൈക്കൂലി വാങ്ങിയ പണം വിഴുങ്ങിയതായി സംശയം. വിജിലന്‍സിനെ കണ്ടതോടെയാണ് കൈക്കൂലി വാങ്ങിയ ആയിരം രൂപ സബ് എന്‍ജിനീയര്‍ വിഴുങ്ങിയതായി സംശയിക്കുന്നത്. 

അഴീക്കോട് പൂതപ്പാറ കെഎസ്ഇബി ഓഫീസിലെ ജിയോ എം ജോസഫാണ് പണം വിഴുങ്ങിയത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ എന്‍ഡോസ്‌കോപ്പി ചെയ്യാന്‍ ഇയാള്‍ വിസമ്മതിച്ചു.

ജിയോ എം ജോസഫ് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൂതപ്പാറ സ്വദേശിയായ അബ്ദുള്‍ ഷുക്കൂര്‍ പരാതിയുമായി വിജിലന്‍സിനെ സമീപിച്ചിരുന്നു. വിജിലന്‍സ് നല്‍കിയ നോട്ടുമായി ഇയാള്‍ ജിയോ എം ജോസഫിനെ കാണുകയും പണം കൈമാറുകയും ചെയ്തു. 

ഇടപാട് നടന്നതിന് തൊട്ടുപിന്നാലെ വിജിലന്‍സ് സംഘം ജിയോ ജോസഫിനെ പിടികൂടി. എന്നാല്‍ ദേഹപരിശോധന നടത്തിയിട്ടും പരിസരത്ത് തിരഞ്ഞിട്ടും അബ്ദുള്‍ ഷുക്കൂര്‍ നല്‍കിയ പണം മാത്രം കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെയാണ് ഇയാള്‍ പണം വിഴുങ്ങിയെന്ന സംശയം വിജിലന്‍സിനുണ്ടായത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com