'സിസ്റ്റർ ലിനിയുടെ മക്കൾക്ക് അമ്മയെ ലഭിക്കുന്നു'; ആശംസകൾ നേർന്ന് മന്ത്രി വീണാ ജോർജ്

ഓഗസ്റ്റ് 29-ന് വടകര ലോകനാര്‍കാവ് ക്ഷേത്രത്തില്‍ വെച്ചാണ് സജീഷിന്റേയും അധ്യാപികയായ പ്രതിഭയുടേയും വിവാഹം
വീണാ ജോര്‍ജ്, സജീഷും പ്രതിഭയും കുട്ടികളും
വീണാ ജോര്‍ജ്, സജീഷും പ്രതിഭയും കുട്ടികളും

തിരുവനന്തപുരം: നിപ്പ ബാധിച്ച് മരിച്ച പേരാമ്പ്ര സ്വദേശിനിയായ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ പുനര്‍വിവാഹത്തിന് ആശംസ നേർന്ന്  ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.  പ്രീയപ്പെട്ട സിസ്റ്റർ ലിനിയുടെ മക്കൾക്ക് അമ്മയെ ലഭിക്കുന്നു. സജീഷിനും കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നുവെന്നും മന്ത്രി വീണാ ജോർജ് ഫെയ്സ്ബുക്ക് കുറിപ്പിൽ അറിയിച്ചു. 

സജീഷ് വിവാഹ വിശേഷം എന്നെ വിളിച്ച് പങ്കുവച്ചു. മക്കൾ പ്രതിഭയുമായി നല്ല രീതിയിൽ ഇണങ്ങി എന്നാണ് സജീഷ് അറിയിച്ചത്. എല്ലാ സ്നേഹാശംസകളും നേരുന്നുവെന്നും മന്ത്രി കുറിച്ചു. സജീഷും പ്രതിഭയും മക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. 

2018ല്‍ നിപ്പ ബാധിച്ചാണ് പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്സായിരുന്ന ലിനി മരിച്ചത്. രോഗികളെ ശുശ്രൂഷിച്ചതിലൂടെയാണ് ലിനിക്കും നിപ്പ ബാധിച്ചത്. ഓഗസ്റ്റ് 29-ന് വടകര ലോകനാര്‍കാവ് ക്ഷേത്രത്തില്‍ വെച്ചാണ് സജീഷിന്റേയും അധ്യാപികയായ പ്രതിഭയുടേയും വിവാഹം. 

മന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം: 

നിപയ്ക്കെതിരേയുള്ള പോരാട്ടത്തിനിടെ നിപ ബാധിച്ച് ജീവൻ വെടിയേണ്ടി വന്ന  പ്രീയപ്പെട്ട സിസ്റ്റർ ലിനിയുടെ മക്കൾക്ക് അമ്മയെ ലഭിക്കുന്നു. സജീഷ് വിവാഹിതനാകുകയാണ്.  സജീഷ് എന്നെ വിളിച്ച് വിവാഹ വിശേഷം പങ്കുവച്ചു. സജീഷിനും കുടുംബത്തിനും എല്ലാ ആശംസകളും നേർന്നു. വധുവിന്റെ പേര് പ്രതിഭ എന്നാണ്. മക്കൾ പ്രതിഭയുമായി നല്ല രീതിയിൽ ഇണങ്ങി എന്നാണ് സജീഷ് അറിയിച്ചത്. ലിനിയുടേയും സജീഷിന്റേയും ഇളയ മകൻ ഒന്നാം ക്ലാസിലും മൂത്ത മകൻ നാലാം ക്ലാസിലുമാണ് പഠിക്കുന്നത്. പ്രതിഭയ്ക്ക് ഒരു മകളുണ്ട്. എല്ലാ സ്നേഹാശംസകളും നേരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com