എം എം മണിയുടെ വിവാദ പ്രസംഗം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th August 2022 11:33 AM  |  

Last Updated: 27th August 2022 11:33 AM  |   A+A-   |  

mani2

എം എം മണി/ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം എം മണിയുടെ വിവാദ പ്രസംഗം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിശോധിക്കും. പൊമ്പിളെ ഒരുമൈ സമരത്തിനിടെയുള്ള മണിയുടെ വിവാദ പ്രസംഗമാണ് കോടതി പരിശോധിക്കുക. ജനപ്രതിനിധികളുടെ അധിക്ഷേപങ്ങള്‍ പരിശോധിക്കുന്ന ബെഞ്ചാണ് മണിയുടെ പ്രസംഗവും പരിഗണിക്കുക. 

 വിവാദ പ്രസം​ഗത്തിനെതിരെ ജോർജ് വട്ടക്കുളം നൽകിയ ഹർജിയാണ് കോടതി പരി​ഗണിക്കുന്നത്. അടിമാലി ഇരുപതേക്കറില്‍ നടത്തിയ പ്രസംഗത്തിലാണ് എംഎം മണി പൊമ്പിളൈ ഒരുമൈയുടെ സമരത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്. പൊമ്പിളൈ ഒരുമൈ സമരകാലത്ത് കാട്ടില്‍ കുടിയും മറ്റു പരിപാടികളുമായിരുന്നു എന്നായിരുന്നു മണിയുടെ പ്രസ്താവന.

 "പൊമ്പിളൈ ഒരുമൈ നടന്നു. അന്നും കുടീം സകല വൃത്തികേടും നടന്നിട്ടുണ്ടവിടെ. മനസ്സിലായില്ലേ. ആ വനത്തില്‍. അടുത്തുള്ള കാട്ടിലായിരുന്നു പണിയന്ന്. ഒരു ഡിവൈഎസ്പിയുണ്ടായിരുന്നന്ന്. എന്നാ സജിയോ. ആ എല്ലാരുംകൂടെ കൂടി. ഇതൊക്കെ ഞങ്ങക്കറിയാം. മനസ്സിലായില്ലേ. ഞാനത് പറഞ്ഞു ഇവിടെ. ചാനലുകാരും കൂടെ പൊറുതിയാന്ന് പറഞ്ഞിട്ടുണ്ടിന്നലെ. പലതും കേള്‍ക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല" എന്നാണ് മണി പ്രസംഗിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഫയലുമായി മന്ത്രിമാര്‍ തന്നെ രാജ്ഭവനില്‍ വരണം, പേഴ്‌സനല്‍ സ്റ്റാഫ് പോര; കടുപ്പിച്ച് ഗവര്‍ണര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ