വെള്ളം എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം: തിരുവല്ലയില്‍ വീട്ടമ്മയ്ക്ക് കുത്തേറ്റു

സ്വന്തം പിതാവിനെ കൊന്ന കേസില്‍ 16 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ആളാണ് പ്രതി സജി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: തിരുവല്ല കാരയ്ക്കലില്‍ സ്ത്രീയെ കുത്തി പരിക്കേല്‍പ്പിച്ചു. കാരയ്ക്ക്ല്‍ സ്വദേശി അമ്മിണിയ്ക്കാണ് കുത്തേറ്റത്. 68 വയസ്സായിരുന്നു. അമ്മിണിയെ കുത്തിയ സജിയെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. 

സ്വന്തം പിതാവിനെ കൊന്ന കേസില്‍ 16 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ആളാണ് പ്രതി സജി. വെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അമ്മിണിയെ കുത്തിയത് എന്നാണ് വിവരം. പരിക്കേറ്റ അമ്മിണിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com