കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയും; പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി; വിജയരാഘവനോ എകെ ബാലനോ?

സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം കോടിയേരിയെ അറിയിക്കാനാണ് മുഖ്യന്ത്രി കോടിയേരിയുടെ ഫ്‌ലാറ്റിലെത്തിയതെന്നാണ് സൂചന
കോടിയേരി ബാലകൃഷ്ണന്‍/ ഫയല്‍
കോടിയേരി ബാലകൃഷ്ണന്‍/ ഫയല്‍


തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം കോടിയേരിയെ അറിയിക്കാനാണ് മുഖ്യന്ത്രി കോടിയേരിയുടെ ഫ്‌ലാറ്റിലെത്തിയതെന്നാണ് സൂചന. ആരോഗ്യപ്രശ്‌നകാരണം ഇന്നത്തെ യോഗത്തില്‍ കോടിയേരി പങ്കെടുത്തിരുന്നില്ല. 

രോഗബാധിതനായ കോടിയേരിക്ക് പകരം അക്ടിങ്ങ് സെക്രട്ടറിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടിയേരിയുടെ അഭിപ്രായം കൂടി കേട്ടശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകും. എംകെ ബാലന്‍, എംവി ഗോവിന്ദന്‍, എ വിജയരാഘവന്‍, കെഎന്‍ ബാലഗോപാല്‍, കെകെ ശൈലജ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. 

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കു പുറമെ പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവര്‍ മുഴുവന്‍ സമയവും യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും അടിയന്തരമായി വിളിച്ചു ചേര്‍ക്കാന്‍ കഴിഞ്ഞ ദിവസമാണു തീരുമാനിച്ചത്. 

അനാരോഗ്യംകാരണം ചുമതലയില്‍നിന്ന് മാറിനില്‍ക്കണമെന്ന താത്പര്യം കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പും ചികിത്സയ്ക്കായി ഈയാവശ്യം കോടിയേരി ഉന്നയിച്ചപ്പോള്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാതെതന്നെ പാര്‍ട്ടി ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. സെക്രട്ടറിയുടെ ചുമതല എ വിജയരാഘവനെയാണ് അന്ന് ഏല്‍പ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുള്ള വിജയരാഘവനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്നത് കണ്ടറിയണം. രണ്ടാമത് സാധ്യത കാണുന്നത് എകെ ബാലനാണ്. അദ്ദേഹം നിലവില്‍ ഔദ്യോഗിക ചുമതലകളൊന്നും വഹിക്കുന്നില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി എകെജി സെന്റര്‍ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്നതും ശ്രദ്ധേയമാണ്. ആദ്യമായി ഒരു വനിതയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനും സാധ്യതയുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com