സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th August 2022 07:31 AM  |  

Last Updated: 28th August 2022 07:31 AM  |   A+A-   |  

rain2

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. 6 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത്. 

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ബുധനാഴ്ച വരെ കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വൃഷ്ടി പ്രദേശത്തെ കനത്ത മഴയിൽ ജലനിരപ്പ് ഉയര്‍ന്നതിനെ തുടർന്ന് ഇടമലയാർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 

നിലവിൽ 163.5 അടിയാണ് ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ്. റൂൾ കർവ് പ്രകാരം ജലനിരപ്പ് 164 അടിയായാൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും. നിലവിൽ പെരിയാർ നദിയിൽ ജലനിരപ്പ് താഴ്ന്ന സ്ഥിതിയിലാണ്. കാലടിയിൽ 1.415 മീറ്ററും മാർത്താണ്ഡവർമ പാലത്തിന് സമീപം 0.855 മീറ്ററും മംഗലപ്പുഴയിൽ 0.80 മീറ്ററുമാണ് ജലനിരപ്പ്.

ഈ വാർത്ത കൂടി വായിക്കൂ 

വ്യാപകമായി കൃഷി നശിപ്പിച്ചു; പട്ടാമ്പിയിൽ 19 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ