ആധാരമെഴുത്തുകാര്‍ക്ക് 4000 രൂപ ഉത്സവബത്ത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th August 2022 08:22 PM  |  

Last Updated: 30th August 2022 08:22 PM  |   A+A-   |  

money

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ആധാരമെഴുത്തുകാരുടെയും, പകര്‍പ്പെഴുത്തുകാരുടെയും, സ്റ്റാമ്പ് വെണ്ടര്‍മാരുടെയും ക്ഷേമനിധി അംഗങ്ങള്‍ക്ക് ഈ ഓണത്തിന് 4000 രൂപ ഉത്സവബത്തയായി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും അംശാദായം അടച്ചവര്‍ക്കാണ് ഉത്സവ ബത്ത ലഭിക്കുക. കഴിഞ്ഞ ഓണക്കാലത്ത് 3000 രൂപ വീതമാണ് നല്‍കിയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 9,26,487 ആധാരങ്ങളില്‍ നിന്നുമായി 1300 കോടി രൂപ അധിക വരുമാനം നേടിയിരുന്നു. സംസ്ഥാന റവന്യൂ വരുമാനത്തിലേയ്ക്ക് 4432 കോടി രൂപ രജിസ്‌ട്രേന്‍ വകുപ്പിന് നല്‍കാന്‍ കഴിഞ്ഞു.

റെക്കോര്‍ഡ് വരുമാനം സൃഷ്ടിക്കാന്‍ ആധാരമെഴുത്തുകാരുടെയും, പകര്‍പ്പെഴുത്തുകാരുടെയും, സ്റ്റാമ്പ് വെണ്ടര്‍മാരുടെയും പ്രയത്‌നം കൂടിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ്1000രൂപ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികം ഉത്സവ ബത്തയായി നല്‍കാന്‍ തീരുമാനിച്ചതിന് പിന്നില്ലെന്ന് സഹകരണം രജിസ്‌ട്രേഷന്‍ സാംസ്‌കാരികം മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ ലഹരിക്കെതിരെ 'കാപ്പ'; കുറ്റം ആവര്‍ത്തിക്കുന്നവരെ കരുതല്‍ തടങ്കലിലാക്കും: പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ