വിശ്വശാന്തി ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ച 60 വിദ്യാര്‍ഥികള്‍ക്ക് ജോലി; അഭിനന്ദിച്ച് മോഹന്‍ലാല്‍ - വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th August 2022 07:18 PM |
Last Updated: 31st August 2022 11:39 AM | A+A A- |

ജോലി ലഭിച്ച വിദ്യാര്‍ഥികള്‍ക്കൊപ്പം മോഹന്‍ലാല്‍
കൊച്ചി: നടന്‍ മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍, ടാറ്റ എലക്‌സിയുമായി ചേര്‍ന്ന് നടപ്പാക്കിയ വിശ്വശാന്തി ടാറ്റ എലക്‌സി ശിക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 13 പോളിടെക്‌നിക്ക് കോളജുകളില്‍ നിന്നും തെരഞ്ഞെടുത്ത് പഠിപ്പിച്ച 60 കുട്ടികള്‍ക്ക് ജോലി ലഭിച്ചതായി ഫൗണ്ടേഷന്‍ ഭാരവാഹികള്‍. ടാറ്റ എലക്‌സിയില്‍ തന്നെ ജോലി ലഭിച്ച വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ എളമക്കരയിലുള്ള ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ചടങ്ങ് സംഘടിപ്പിച്ചു. വിദ്യാര്‍ഥികളെ അഭിനന്ദിക്കാന്‍ മോഹന്‍ലാലും ചടങ്ങില്‍ പങ്കെടുത്തു.
വിശ്വശാന്തി ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ച 60 വിദ്യാര്‍ഥികള്‍ക്ക് ജോലി; അഭിനന്ദിച്ച് മോഹന്‍ലാല്‍ pic.twitter.com/DIhFDF3G68
— Samakalika Malayalam (@samakalikam) August 31, 2022
ഈ അധ്യയനവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി വിവിധ പോളിടെക്‌നിക് കോളജുകളില്‍ നിന്ന് 180 വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തതായി മോഹന്‍ലാല്‍ അറിയിച്ചു. ചടങ്ങില്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. നാരായണന്‍, ടാറ്റ എലക്‌സി സെന്റര്‍ ഡയറക്ടര്‍ ശ്രീകുമാര്‍, വിശ്വശാന്തി ഡയറക്ടര്‍മാരായ മേജര്‍ രവി, വിനു കൃഷ്ണന്‍, ജഗദീശന്‍, കൃഷ്ണകുമാര്‍, സജീവ് സോമന്‍, സ്മിത നായര്‍ തുടങ്ങിയവരും പങ്കെടുത്തു. ചടങ്ങിന് ശേഷം കുട്ടികളുമായി മോഹന്‍ലാല്‍ സംവദിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ