ജലനിരപ്പ് റൂള്‍കര്‍വിന് മുകളില്‍; മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th August 2022 07:55 PM  |  

Last Updated: 30th August 2022 07:55 PM  |   A+A-   |  

malambuzha

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നപ്പോള്‍/ഫയല്‍

 

പാലക്കാട്: വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലമ്പുഴ ഡാം സ്പില്‍വേ ഷട്ടറുകള്‍ നാളെ തുറക്കും.രാവിലെ ഒമ്പതിനാണ് ഷട്ടറുകള്‍ തുറക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇന്ന് ആറ് മണിവരെയുള്ള ജലനിരപ്പ് 113.93 മീറ്ററാണ്. ഇത് റൂള്‍ കര്‍വ് ലൈനിനേക്കാള്‍ രണ്ട് സെന്റീമീറ്റര്‍ കൂടുതലാണ്. 

മലമ്പുഴ ഡാമിന്റെ താഴ്ഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും മീന്‍പിടുത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ മഴ കനത്തു; അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു; 9 ഡാമുകളില്‍ റെഡ് അലര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ