കൂട്ടില്‍ കുടുങ്ങിയത് കടുവക്കുഞ്ഞ്: അടുത്തുനിന്ന് മാറാതെ അമ്മക്കടുവ; ഇടപെടാന്‍ കുങ്കി ആന

കടുവക്കുഞ്ഞ് കൂട്ടിലായതിന് പിന്നാലെ അമ്മക്കടുവയും മറ്റൊരു കുഞ്ഞും കൂടിന് സമീപത്തുതുടരുന്നു
പ്രദേശത്ത് എത്തിയ നാട്ടുകാര്‍ /ടെലിവിഷന്‍ ചിത്രം
പ്രദേശത്ത് എത്തിയ നാട്ടുകാര്‍ /ടെലിവിഷന്‍ ചിത്രം

കല്‍പ്പറ്റ: വയനാട് മൈലമ്പാടിയില്‍ കൂട്ടില്‍ കുടുങ്ങിയ കടുവക്കുഞ്ഞിനെ തുറന്നുവിടും. നാലുമാസം പ്രായമായ കുഞ്ഞാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായത്. കടുവക്കുഞ്ഞ് കൂട്ടിലായതിന് പിന്നാലെ അമ്മക്കടുവയും മറ്റൊരു കുഞ്ഞും കൂടിന് സമീപത്തുതുടരുന്നു.

കഴിഞ്ഞ ഒരുമാസമായി പ്രദേശത്ത് കടുവയുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് വനം വകുപ്പ് മൈലമ്പാടിയില്‍ കൂട് സ്ഥാപിച്ചത്. ഇന്നലെ രാത്രിയാണ് കൂട്ടില്‍ കടുവക്കുഞ്ഞ് കുടുങ്ങിയത്. നിലവിലെ സാഹചര്യത്തില്‍ കൂട്ടിന് പുറത്തുള്ള കടുവയെയും കുഞ്ഞിനെയും ഓടിച്ചാല്‍ മാത്രമെ കൂട്ടിലുള്ള കടുവക്കുഞ്ഞിനെ പുറത്തുവിടാനാകു. ഇതിനായി മുത്തങ്ങയില്‍ നിന്ന് രണ്ടു കുങ്കിയാനകളെ എത്തിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. 

കൂടിന് സമീപത്തേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. കുങ്കിനായനകളെ എത്തിച്ച് കടുവയെയും കുഞ്ഞിനെയും ഓടിച്ച ശേഷം കടുവക്കുഞ്ഞിനെ പുറത്തുവിടാനാണ് നിലവിലെ തീരുമാനം. മറ്റൊരു കടുവ കൂടി പ്രദേശത്തുണ്ടെന്നാണ് വനം വകുപ്പിന്റെ അനുമാനം.  മൈലമ്പാടിയില്‍ ഒരു കൂട് കൂടി സ്ഥാപിക്കാനാണ് തീരുമാനം. പ്രദേശത്തുള്ളവരോട് ജാഗ്രത പുലര്‍ത്തണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം പുല്ലുമല മാഞ്ചേരി ജോസഫിന്റെ പശുക്കുട്ടിടയെ കടുവ ആക്രമിച്ചിരുന്നു. എസ്റ്റേറ്റിനുള്ളില്‍ മാനിനേയും കൊന്നു. ക്യാമറകളിലെ പരിശോധനകള്‍ക്കു പുറമേ എല്ലായിടങ്ങളിലും പട്രോളിങും വര്‍ധിപ്പിച്ചിരുന്നു.മൈലമ്പാടി, പുല്ലുമല, മണ്ഡകവയല്‍, ആവയല്‍, കൃഷ്ണഗിരി, സിസി, വാകേരി പ്രദേശങ്ങള്‍ ഒരു മാസത്തിലധികമായി കടുവാഭീതിയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com