കോഴിക്കോട് കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ നിന്ന് 12 കോടി കാണാതായി; പലിശ സഹിതം 24 മണിക്കൂറിനകം തിരികെ നല്‍കണം; പരാതി

കുടുംബശ്രീ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോഴിക്കോട് കോര്‍പ്പറേഷന്‍
കോഴിക്കോട് കോര്‍പ്പറേഷന്‍

കോഴിക്കോട്:  കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് പന്ത്രണ്ട് കോടി രൂപ കാണാതായി പരാതി. റെയില്‍വേ സ്റ്റേഷന് സമീപത്തെ ലിങ്ക് റോഡ് ശാഖയില്‍ നിന്നാണ് ഇത്രയധികം പണം കാണാതായത്. ഇത് സംബന്ധിച്ച് കോര്‍പ്പറേഷന്‍ സെക്രട്ടറി ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. പലിശ സഹിതം പണം ഇരുപത്തിനാല് മണിക്കൂറിനകം തിരികെ നല്‍കണമെന്ന് കോര്‍പ്പറേഷന്‍ ബാങ്കിനോട് ആവശ്യപ്പെട്ടു. കുടുംബശ്രീ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യഘട്ടത്തില്‍ 98 ലക്ഷം നഷ്ടപ്പെട്ടുവെന്നുവെന്നായിരുന്നു കോഴിക്കോട് കോര്‍പ്പറേഷന്‍ പരാതിയില്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്കില്‍ നടത്തിയ ആഭ്യന്തര ഓഡിറ്റിങ്ങിലാണ് മുന്‍ മാനേജര്‍ 2.53 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇന്ന് ബാങ്ക് ഈ തുക കോര്‍പ്പറേഷന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ കോര്‍പ്പറേഷന്‍ നല്‍കിയ പുതിയ പരാതിയില്‍ എട്ടു കോടി രൂപ അക്കൗണ്ടില്‍ നിന്ന് നഷ്ടമായെന്നാണ് പറയുന്നത്. ഇതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 
ചെന്നൈ സോണല്‍ ഓഫിസില്‍ നിന്നുള്ള ഓഡിറ്റിങ്ങ് വിഭാഗം കോഴിക്കോട് എത്തിയിട്ടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടിയേക്കുമെന്നുമാണ് സൂചന.

തട്ടിപ്പ് നടത്തിയ ബാങ്ക് മുന്‍ മാനേജര്‍ ഒളിവിലാണ്. കോര്‍പ്പറേഷന്റെ അക്കൗണ്ടിലുള്ള പണം മാനേജര്‍ തന്റെ പിതാവിന്റെയും മറ്റുബന്ധുക്കളുടെയും അക്കൗണ്ടിലേക്കാണ് മാറ്റിയത്. ഇത് കൂടാതെ ഇയാള്‍ക്ക് മറ്റൊരു ബാങ്കിലും അക്കൗണ്ട് ഉള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com