ആളില്ലാത്ത സമയത്ത് വിളക്കില്‍ നിന്ന് തീപടര്‍ന്നു; പാലക്കാട് വീട് കത്തി നശിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2022 09:06 PM  |  

Last Updated: 01st December 2022 09:06 PM  |   A+A-   |  

fire

പ്രതീകാത്മക ചിത്രം

 

പാലക്കാട്: കൊപ്പം ആമയൂരില്‍ വീട് കത്തിനശിച്ചു. സംഭവ സമയത്ത് വീട്ടില്‍ ആളില്ലാത്തതിനാല്‍ ആളപായമുണ്ടായില്ല. പട്ടാമ്പി ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. കമ്പനിപ്പറമ്പ് പാറക്കല്‍ ഉണ്ണികൃഷ്ണന്റെ വീടിനാണ് തീപിടിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അയല്‍വാസികള്‍ വീടിന് തീ പിടിച്ചതായി കണ്ടത്. 

മേല്‍ക്കൂരയുള്‍പ്പടെ വീട്ടിലെ എല്ലാ വസ്തുക്കളും തീപിടിത്തത്തില്‍ കത്തി നശിച്ചു. വീട്ടില്‍ കത്തിച്ചു വെച്ചിരുന്ന വിളക്കില്‍ നിന്ന് തീ പടര്‍ന്ന് പിടിച്ചതായാണ് പ്രാഥമിക നിഗമനം. 

ഈ വാർത്ത കൂടി വായിക്കൂ‌ മലപ്പുറത്ത് മാവോയിസ്റ്റുകളില്ല: ഡിജിപി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ