ഉത്സവത്തിനിടെ ആന ഇടഞ്ഞു; ശാന്തിക്കാരിന്റെ കാര്‍ കുത്തിമറിച്ചിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2022 04:33 PM  |  

Last Updated: 01st December 2022 04:33 PM  |   A+A-   |  

elephant

ഇടഞ്ഞ ആന കാര്‍ കുത്തിമറക്കുന്നതിന്റെ വീഡിയോ ദൃശ്യം

 

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ഉത്സവത്തിനിടെ ആന ഇടഞ്ഞു. പുഞ്ചപ്പാടം വിളങ്കാവില്‍ അയ്യപ്പന്‍ വിളക്കിന് കൊണ്ടുവന്ന കുളക്കാടന്‍ മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്.

ഇടഞ്ഞ ആന ക്ഷേത്രത്തിന് പരിസത്ത്  ഒന്നരമണിക്കൂറോളം നേരം പരിഭ്രാന്തി പടര്‍ത്തി. ആളുകള്‍ ആര്‍ക്കും പരിക്കില്ല. ക്ഷേത്രത്തിന് സമീപം നിര്‍ത്തിയിട്ട ശാന്തിക്കാരന്റെ കാര്‍ ആന കുത്തി മറിച്ചിട്ടു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ആനയെ തളയ്ക്കുകയും ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 'മാപ്പ് എഴുതി കീശയിലിട്ടു നടന്നാല്‍ കേള്‍ക്കാന്‍ നില്‍ക്കുന്നവരില്‍ ഞാനില്ല'

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ