എക്‌സൈസ് കേസിലെ പ്രതിയായ സൈനികന്‍ വെടിയേറ്റ് മരിച്ച നിലയില്‍

മലയാലപ്പുഴ പത്തിശ്ശേരി സൂരജ് ഭവനത്തില്‍ സുജിത്തിനെയാണ് പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ ഡ്യൂട്ടി സ്ഥലത്ത് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: സീതത്തോടില്‍ എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയായ സൈനികനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മലയാലപ്പുഴ പത്തിശ്ശേരി സൂരജ് ഭവനത്തില്‍ സുജിത്തിനെയാണ് പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ ഡ്യൂട്ടി സ്ഥലത്ത് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇന്ന് രാവിലെയോട് കൂടിയാണ് സൈനികന്‍ മരിച്ചെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. സുജിത്ത് ഒക്ടോബറില്‍ അവധിക്ക് നാട്ടിലെത്തിയിരുന്നു. ആ സമയത്താണ് ഇയാള്‍ സീതത്തോട്ടിലെ ബന്ധുവീട്ടിലെത്തിയത്. അവിടെ വച്ച് റെയ്ഡിനെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ചുവെന്നാണ് കേസ്. സീതത്തോട്ടില്‍ വ്യാജമദ്യവില്‍പ്പന സജീവമാണെന്നറിഞ്ഞതോടെയാണ് എക്‌സൈസ് പരിശോധനക്ക് എത്തിയത്.

സുജിത്തിന്റെ ബന്ധുവിട്ടിലും വാറ്റ് നടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. അങ്ങനെയാണ് എക്‌സൈസ് സംഘം ആ വീട്ടിലെത്തിയത്. പരിശോധനക്ക് എത്തിയ എക്‌സൈസ് സംഘത്തെ അവിടെയുള്ളവര്‍ ആക്രമിച്ചു. അതിലൊരാള്‍ സുജിത്താണെന്നാണ് എക്‌സൈസ് പറയുന്നത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസ് എടുത്തതിന്റെ  അടിസ്ഥാനത്തില്‍ ഒളിവില്‍ പോകുകയും ചെയ്തിരുന്നു. മാസങ്ങളായിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെ നാട്ടുകാരും രംഗത്തുവന്നതോടെ കഴിഞ്ഞയാഴ്ച രണ്ടു പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. സുജിത്തിനെതിരെ കേസ് എടുത്തകാര്യം പൊലീസ് സൈനികാസ്ഥാനത്ത് അറിയിക്കുകയും ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com