വിഴിഞ്ഞത്തേത് വൈദികരുടെ നേതൃത്വത്തില്‍ നടന്ന കലാപം; സ്റ്റേഷന്‍ ആക്രമിച്ചത് 3,000പേര്‍, ദൃശ്യങ്ങളുമായി പൊലീസ് ഹൈക്കോടതിയില്‍

വിഴിഞ്ഞത്തേത് വൈദികരുടെ നേതൃത്വത്തില്‍ നടന്ന കലാപമെന്ന് ഹൈക്കോടതിയില്‍ പൊലീസിന്റെ സത്യവാങ്മൂലം
സമരക്കാര്‍ തകര്‍ത്ത പൊലീസ് സ്റ്റേഷന്‍ കമ്മീഷണര്‍ സന്ദര്‍ശിക്കുന്നു/ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് ചിത്രം
സമരക്കാര്‍ തകര്‍ത്ത പൊലീസ് സ്റ്റേഷന്‍ കമ്മീഷണര്‍ സന്ദര്‍ശിക്കുന്നു/ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് ചിത്രം


കൊച്ചി: വിഴിഞ്ഞത്തേത് വൈദികരുടെ നേതൃത്വത്തില്‍ നടന്ന കലാപമെന്ന് ഹൈക്കോടതിയില്‍ പൊലീസിന്റെ സത്യവാങ്മൂലം. സംഘര്‍ഷത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ഫാദര്‍ യൂജിന്‍ പെരേര ഉള്‍പ്പെടെ 10 വൈദികരുടെ നേതൃത്വത്തിലാണ് കലാപമുണ്ടായതെന്ന് 40 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി കഴിഞ്ഞ 26, 27 തീയതികളിലുണ്ടായ സംഭവങ്ങളുടെ വിശദാംശങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്. 26ന് ്‌ഹൈക്കോടതി ഉത്തരവനുസരിച്ച് പൊലീസ് സംരക്ഷണത്തോടെ തുറമുഖ നിര്‍മാണത്തിന് എത്തിച്ച ലോറികള്‍ സമരക്കാര്‍ തടഞ്ഞു. ഫാദര്‍ യൂജിന്‍ പെരേരയുടെ നേതൃത്വത്തില്‍ തുറമുഖ കവാടത്തിലെ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ നശിപ്പിച്ചു. തുറമുഖ നിര്‍മാണത്തെ അനുകൂലിക്കുന്നവരെയും പൊലീസിനെയും ആക്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

27ന് മൂവായിരത്തോളം പേര്‍ സംഘടിച്ച് വിഴിഞ്ഞം പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചെന്നും ആകെ 85 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com