വിഴിഞ്ഞം സമരത്തില്‍ സമവായ നീക്കം; കര്‍ദിനാള്‍ ക്ലിമ്മിസ് ബാവയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2022 07:33 PM  |  

Last Updated: 03rd December 2022 07:33 PM  |   A+A-   |  

vizhinjam

വിഴിഞ്ഞത്ത് നിന്നുള്ള ചിത്രം/എക്‌സ്പ്രസ്‌


തിരുനനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീര്‍പ്പാക്കാന്‍ സമവായ ചര്‍ച്ചയുമായി സര്‍ക്കാര്‍. മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മിസ് ബാവയും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. 

നേരത്തെ, ചീഫ് സെക്രട്ടറി വി പി ജോയ് ക്ലിമ്മിസ് ബാവയുമായുമായും ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സമരം അവസാനിപ്പിക്കാനായി ക്ലിമ്മിസ് ബാവയുടെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. 

ശനിയാഴ്ച അഞ്ചുണിയോടെയാണ് മുഖ്യമന്ത്രിയും ക്ലിമ്മിസ് ബാവയും തമ്മില്‍ ചര്‍ച്ച നടത്തിയത്. വിഴിഞ്ഞത്ത് സംഘര്‍ഷം ഒഴിവാക്കാനും സമരം അവസാനിപ്പിക്കാനുമുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ മുന്നോട്ടുവച്ചെന്നാണ് സൂചന. 

വിഴിഞ്ഞം തീര ചോഷണം പഠിക്കാനുള്ള സമിതിയില്‍ പ്രദേശ വാസികളുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നാണ് സൂചന.

ഈ വാർത്ത കൂടി വായിക്കൂ‌ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടി; രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ