ഫാദർ എ അടപ്പൂർ അന്തരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 03rd December 2022 11:54 AM |
Last Updated: 03rd December 2022 11:59 AM | A+A A- |

ഫാദർ എ അടപ്പൂർ
കോഴിക്കോട്: ദാർശനികനും എഴുത്തുകാരനുമായ ഫാദർ എ അടപ്പൂർ അന്തരിച്ചു. 97 വയസായിരുന്നു. കോഴിക്കോട് വച്ചാണ് അന്ത്യം സംഭവിച്ചത്.
ഈശോസഭ വൈദികനായിരുന്നു ഫാ. അടപ്പൂർ. ക്രിസ്തീയ വിശ്വാസങ്ങൾ സംബന്ധിച്ച് ഒട്ടേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ ദൈവാന്വേഷണങ്ങൾക്ക് തുടർച്ച തേടിയ വൈദികനായിരുന്നു അദ്ദേഹം.
റോമിലെ ഈശോസഭയുടെ കോർഡിനേറ്ററായിരുന്നു അദ്ദേഹം. സംസ്കാരം തിങ്കളാഴ്ച മൂന്ന് മണിക്ക്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഇരുമ്പിന്റെ ഏണി വൈദ്യുതി ലൈനിൽ തട്ടി; ഇടുക്കിയിൽ രണ്ട് പേർ ഷോക്കേറ്റ് മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ