രാജ്യറാണി എക്‌സ്പ്രസ് ആറുദിവസം ഓടില്ല; ബുധനാഴ്ച മുതൽ സർവീസ് മുടങ്ങും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2022 09:19 AM  |  

Last Updated: 04th December 2022 09:19 AM  |   A+A-   |  

train

പ്രതീകാത്മക ചിത്രം

 

മലപ്പുറം: നിലമ്പൂരില്‍നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമുള്ള രാജ്യറാണി എക്‌സ്പ്രസ് ആറുദിവസം ഓടില്ല. കൊച്ചുവേളി റെയില്‍വേസ്റ്റഷന്‍ യാര്‍ഡിന്റെ പ്രവൃത്തി നടക്കുന്നതിനാലാണിത്. 

നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ്സ് ഡിസംബര്‍ ആറാം തിയതി കായംകുളം വരെ സര്‍വീസ് നടത്തും. ഡിസംബര്‍ ഏഴാം തിയതി മുതൽ 12 വരെ പൂര്‍ണമായും സർവീസ് ഉണ്ടാകില്ല. 

പ്ലാറ്റ്​ഫോം നിർമാണവും ​ട്രാക്ക്​ നവീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 12 വരെ 21 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. 34 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. കൊല്ലം-കന്യാകുമാരി മെമു എക്സ്​പ്രസ്, കന്യാകുമാരി-കൊല്ലം മെമു എക്സ്​പ്രസ്​, കൊച്ചുവേളി-നാഗർകോവിൽ എക്സ്​പ്രസ്​, നാഗർകോവിൽ-കൊച്ചുവേളി എക്​സ്​പ്രസ്, കൊച്ചുവേളി-ലോകമാന്യതിക്​ ഗരീബ്​ രഥ്​ എക്​സ്​പ്രസ്, ലോകമാന്യതിലക്​ - കൊച്ചുവേളി ഗരീബ്​ രഥ്​ എക്​സ്​പ്രസ്, കൊച്ചുവേളി-എസ്​എംവിടി ബംഗളൂരു ഹംസഫർ എക്​സ്​പ്രസ്, എസ്​എംവിടി ബംഗളൂരു -കൊച്ചുവേളി ഹംസഫർ എക്​സ്​പ്രസ്, കൊച്ചുവേളി -മംഗളൂരു അന്ത്യോദയ എക്​സ്​പ്രസ്, മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്​സ്​പ്രസ്, തിരുവനന്തപുരം-ഗുരുവായൂർ ഇൻറർസിറ്റി, ഗുരുവായൂർ -തിരുവനന്തപുരം ഇന്‍റർസിറ്റി, കൊല്ലം-തിരുവനന്തപുരം എക്സ്​പ്രസ്​, നാഗർകോവിൽ-കൊല്ലം എക്സ്​പ്രസ്, കൊല്ലം-നാഗർകോവിൽ എക്സ്​പ്രസ്, പുനലൂർ-നാഗർകോവിൽ എക്സ്​പ്രസ്, കന്യാകുമാരി-പുനലൂർ എക്സ്​​പ്രസ്​, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്​, തിരുവനന്തപുരം-എറണാകുളം വഞ്ചിനാട്​ തുടങ്ങിയ ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ലോകകപ്പ് ഫുട്ബോൾ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ