മദ്യപാനത്തിനിടെ തര്‍ക്കം; റബ്ബര്‍ ടാപ്പിങ് കത്തികൊണ്ട് സുഹൃത്ത് കഴുത്തില്‍ കുത്തി, യുവാവ് മരിച്ചു

കാഞ്ഞാര്‍ ഞാളിയാനിയില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കുത്തേറ്റ് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊടുപുഴ: കാഞ്ഞാര്‍ ഞാളിയാനിയില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കുത്തേറ്റ് മരിച്ചു. ഞാളിയാനി സ്വദേശി സാം ജോസഫ് (40) ആണ് മരിച്ചത്. മദ്യ ലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ സാമിന് കുത്തേല്‍ക്കുകയായിരുന്നു

ഇന്നലെയാണ് സംഭവം നടന്നത്. സാം ജോസഫ് ഉള്‍പ്പെടെ നാല് സുഹൃത്തുക്കള്‍ ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടയില്‍ തര്‍ക്കം ഉണ്ടായപ്പോള്‍ ഒരാള്‍ കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് കുത്തുകയായിരുന്നു. സാം ജോസഫിന്റെ കഴുത്തിലാണ് റബര്‍ വെട്ടുന്ന കത്തികൊണ്ടുള്ള കുത്തേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സാം ജോസഫിനൊപ്പം ഉണ്ടായിരുന്ന മൂന്നുപേരേയും പൊലീസ് കസ്റ്റഡിയിലെടുത്തു

കത്തിക്കുത്തിലേക്ക് നയിച്ചത് പെട്ടെന്നുള്ള പ്രകോപനമാണോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളാണോയെന്നത് പൊലീസ് പരിശോധിച്ച് വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com